കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കോട്ടപ്പുറം കോട്ട കൂളിയത്ത് ജസ്റ്റിന്റെ ഭാര്യ ജോബി(38) യ്ക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നോടെയാണ് അപകടം നടന്നത്. വീടിനകത്ത് ഗ്യാസിന്റെ ഗന്ധം പരന്നതോടെ ഉണര്‍ന്ന ജോബി അടുക്കളയില്‍ പ്രവേശിച്ച് സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ തീപടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx