Kerala

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍

ഏറ്റുമാനൂര്‍: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് തെക്കുംകോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51)വിനെ ആണ് വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ വീടിനടുത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്‌തെന്ന് തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പും മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്തു. താന്‍ നിരപരാധിയാണെന്നും സ്‌കൂളില്‍ ഉണ്ടായ ചില ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോസ്റ്റല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്നുമാണ് കുറിപ്പില്‍ ആരോപിക്കുന്നത്. നരേന്ദ്രബാബുവിനെതിരേയുള്ള പരാതികളുടെ പകര്‍പ്പും പത്രവാര്‍ത്തകളും ശരീരത്തില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സ്‌കൂളിലെ 14 കുട്ടികള്‍ ഒപ്പിട്ടുനല്‍കിയ പരാതിയിലായിരുന്നു പോക്‌സോ കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top