COA

സിഒഎ 12-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23,24 തീയ്യതികളില്‍ കോട്ടയത്ത്

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) 12-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23,24 തീയ്യതികളില്‍ കോട്ടയത്ത് നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 94 മേഖലാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും ജനുവരി മാസത്തോടെ തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് നാഗമ്പടത്തുനിന്ന് ആരംഭിക്കുന്ന വ്യത്യസ്തമായ പ്ലോട്ടുകള്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് അവസാനിക്കുന്നതോടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും.

ബഹു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മൂവായിരത്തോളം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. തോമസ് ചാഴിക്കാടന്‍ എംപി, സുരേഷ് കുറുപ്പ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.

ഫെബ്രുവരി 23,24 ദിവസങ്ങളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം 23ന് രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

24ന് രാവിലെ 10 മണിക്ക് കേബിള്‍ ടിവി രംഗത്തെ ബദല്‍ സാധ്യതകളെക്കുറിച്ച് സിഡ്കോ പ്രസിഡന്റ് എളമരം കരീം എംപി സംസാരിക്കും. അടുത്ത സമ്മേളന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.

3500ഓളം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ സിഒഎ അതിന്റെ 12ാം സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക പ്രതിബദ്ധതയും ചേര്‍ത്തു പിടിച്ചുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് സംഘടന മുന്നോട്ട് പോകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top