Breaking News

ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം; വിമര്‍ശനവുമായി ചെന്നിത്തല

ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ അഴിമതിക്ക് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 180 കോടിയുടെ പദ്ധതി സ്വകാര്യ കമ്പനിക്ക് കൊള്ളലാഭത്തിന് വഴി തുറക്കുന്നതാണ്. പിഴ ഈടാക്കാനും കമ്പനിക്ക് അനുമതി നല്‍കുന്നതാണ് പദ്ധതി. സ്വകാര്യ കമ്പനിക്ക് വന്‍ കൊള്ളലാഭം ഉണ്ടാക്കാന്‍ അവസരം ഒരുക്കുന്നു. കെല്‍ട്രോണ്‍ വഴി മീഡിയട്രോണിക്‌സിന് പദ്ധതി നല്‍കാന്‍ നീക്കം. ഗാലക്‌സോണിന് ലാഭമുണ്ടാക്കാന്‍ മീഡിയട്രോണിക്‌സിനെ മറയാക്കുന്നു. പദ്ധതി അനുമതി അന്തിമഘട്ടത്തിലാണെന്നും ചെന്നിത്തല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top