Film News

വിജയ്‌യുമായി വേര്‍പിരിയാന്‍ കാരണം ധനുഷ്‌ അല്ല – അമല പോള്‍

സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം നടന്‍ ധനുഷ് അല്ലെന്ന്‌ നടി അമല പോള്‍. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

വിവാഹമോചനത്തെക്കുറിച്ച്‌ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് അനാവശ്യവിവാദങ്ങളാണെന്നും അമല പറയുന്നു. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് തന്റെ തന്നെ തീരുമാനമായിരുന്നുവെന്നും വേറെ ആര്‍ക്കും അതില്‍ പങ്കില്ലെന്നും അമല പറഞ്ഞു. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല പ്രതികരിച്ചു.

അതേസമയം രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു. 

അമല പോളും സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന ആരോപണവുമായി നിര്‍മാതാവ് അളകപ്പന്‍ രംഗത്ത് വന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top