Latest News

പ്രണയബന്ധത്തെ എതിര്‍ത്തു; വനിതാ കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ഗാസിയാബാദ്: പ്രണയബന്ധത്തെ എതിര്‍ത്തതിന് ഡല്‍ഹി പോലീസിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ 15കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ശശി മാല (44) ആണ് കൊല്ലപ്പെട്ടത്.
ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അമ്മയെ മകള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് അവിടെനിന്ന് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ പോലീസ് മകളെ ചോദ്യംചെയ്യുന്നതിനിടെ 15കാരി കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. കാമുകനെ കാണരുതെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് മകള്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top