കോഴിക്കോട്: എന്‍എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എച്ച് അന്‍വര്‍ സ്മാര്‍ട്ട് ക്ലാസ് റൂം കോഴിക്കോട് കക്കഞ്ചേരി യു.പി സ്കൂളിന് സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ പുരുഷന് കടലുണ്ടി നിർവഹിച്ചു. ചടങ്ങില്‍ സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന് മുഖ്യ പ്രഭാഷണം നടത്തി. കേബിള്‍ ടിവി ഓപ്പറേറ്റര്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും കെ സി സി എല്‍ കേരളവിഷന് കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത യശഃ ശരീരനായ എന്‍ എച്ച് അന്‍വറിന്റെ നാമധേയത്തില്‍ സിഒഎ രൂപീകരിച്ച എന്‍ എച്ച് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് റൂം ഒരുക്കിയത്.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍ അധ്യക്ഷനായ ചടങ്ങില്‍ സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ എം.മന്‍സൂര്‍ സ്വാഗതം അറിയിച്ചു. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ പുരുഷന് കടലുണ്ടി നിര്‍വഹിച്ചു. ഓഡിയോ സ്റ്റുഡിയോ ക്ലാസ് റൂം സ്പീക്കറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ രാമന്‍കുട്ടി നിര്‍വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷുക്കൂര്‍ കോളിക്കര, എക്സിക്യൂട്ടീവ് മെമ്പര്‍ എന്‍.ഇ ഹരികുമാര്‍, സിഒഎ സംസ്ഥാന കമ്മിറ്റി അംഗം നിസാര്‍ ബാബു, സിഒഎ ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണന്, സിഒഎ ബാലുശ്ശേരി മേഖല സെക്രട്ടറി സത്യനാഥന് എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു. എന്‍ എച്ച് ട്രസ്റ്റ് ഉപദേശ സമിതി ചാര്‍റ്റേഡ് അക്കൗണ്ടന്റ് പി.അബ്ബാസ് അലി ചടങ്ങില്‍ സാന്നിധ്യവും അറിയിച്ചു.