Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. കാസര്‍ഗോഡ് സ്വദേശികളെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരില്‍ നിന്ന് അക്രമി സംഘം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു, ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം വസ്ത്രങ്ങളഴിച്ച് ദേഹപരിശോധന നടത്തി.

മൃഗീയ മര്‍ദനത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നു. ഇതിന് പിന്നിലുളള സ്വര്‍ണ കളളക്കടത്ത് സംഘത്തെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

എയര്‍ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. പരിശോധന വിഭാഗമാണ് എന്ന് പറഞ്ഞ് ഇവരെ മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കളളക്കടത്ത് സ്വര്‍ണം എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. മൃഗീയ മര്‍ദത്തിന് ശേഷം നഗ്നരാക്കി ദേഹപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top