Business

ഐടി വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ജിടെക് 19-ാം വാര്‍ഷികം ആഘോഷിച്ചു; നടി മിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍: ഐടി വിദ്യാഭ്യാസ രംഗത്ത്  മുന്‍ നിരയില്‍ തിളങ്ങുന്ന G-TEC വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് 19-ാം വാര്‍ഷികം ആഘോഷിച്ചു.  ആഘോഷ പരിപാടികള്‍  നടി മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ഔന്നത്യത്തിലെത്തിയ ഉന്നതരുടെ അന്തര്‍ ദേശീയ സര്‍ട്ടിഫിക്കറ്റുകളും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സര്‍ട്ടിഫിക്കറ്റുകളും സമന്വയിപ്പിച്ചാണ് വിദ്യാര്‍ത്ഥികളെ ഭാസുരമായ ഒരു സ്ഥാനത്തേയ്ക്ക് G-TEC എത്തിക്കുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് G-TEC വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണ ശബളമായ എവര്‍ബിഗ്ഗസ്റ്റ് കലോത്സവമായി കൊണ്ടാടുന്ന G-ZOOM 7ന്റെ മെഗാ ഫിനാലെയാണ് കഴിഞ്ഞ തിങ്കളാഴ്ച തൃശ്ശൂരില്‍ അരങ്ങേറിയത്.

G-TEC കള്‍ച്ചറല്‍ എക്സട്രാ വാഗന്‍സായ G-ZOOM സെന്റര്‍ ലെവല്‍, ഏരിയ ലെവല്‍, മെഗാ ഫിനാലെ എന്നീ മൂന്ന് ലെവലുകളിലുള്ള മത്സരങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സ്ഥാനത്തിന് 1 ലക്ഷം, രണ്ടാം സ്ഥാനത്തിന് 50000, മൂന്നാം സ്ഥാനത്തിന് 25000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. സൗത്ത് ഇന്ത്യയില്‍ കേരളത്തിലെ 220 സെന്ററുകളിലെയും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും G-TEC വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ മാറ്റുരച്ചു.

തെന്നിന്ത്യയിലെ G-TEC സ്ഥാപന മേധാവികളും സ്റ്റാഫംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ ജി-ടെക്‌ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ.മെഹറൂഫ് ഐ മണലൊടി, വേള്‍ഡ് മലയാളി കൗണ്‍സില്‍  ചെയര്‍മാന്‍ കേരള കൗണ്‍സില്‍ സുചിത്ത് ശ്രീനിവാസന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top