Woman

അയാൾ എന്നെ ചതിക്കുകയായിരുന്നു, പ്രണയത്തകര്‍ച്ച തുറന്ന് പറഞ്ഞ് നടി

നൃത്ത സംവിധായകന്‍ മെല്‍വിന്‍ ലൂയീസുമായുള്ള പ്രണയം പരാജയപ്പെട്ടത് പരസ്യമാക്കി നടി സന ഖാന്‍. 

‘മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്‌നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞുപ്പോള്‍ മുതല്‍ വിഷാദരോഗം അലട്ടുകയാണ്. മറ്റ് സ്ത്രീകളുമായുള്ള അയാളുടെ ബന്ധത്തെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചില്ല. ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. അയാള്‍ മറ്റൊരാളുമായി ഇപ്പോള്‍ പ്രണയത്തിലാണ്.’ സന പറഞ്ഞു.

ഒരുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ഒപ്പം സോഷ്യൽ മീഡിയയിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top