Business

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സർക്കാരിനൊപ്പം കൈകോർത്തെന്ന് മുഖ്യമന്ത്രി; സ്നേഹക്കൂട്ടായ്മ തിരുവല്ലയില്‍ നടന്നു

തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതി’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്നേഹ കൂട്ടായ്മ തിരുവല്ലയില്‍ നടന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളാണ് ഒത്തുചേര്‍ന്നത്. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയായി വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ ദുരന്തഘട്ടത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സജീവമായ പങ്കു വഹിച്ചു. സംസ്ഥാനസര്‍ക്കാരിനൊപ്പം കൈക്കോര്‍ക്കാന്‍ തയ്യാറായ ജോയ് ആലുക്കാസിന് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ പലരുടെയും ജീവനും ഭവനങ്ങളും നഷ്ടപ്പെട്ടു. അതിനെ  നാം ഒറ്റക്കെട്ടായി നേരിട്ട രീതി രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. കേരളത്തിന് പ്രളയത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കാലാനുസൃതമായ എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കി ഇനിയൊരു ദുരന്തത്തിന് തകര്‍ക്കാനാവാത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്നും സ്‌നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

തിരുവല്ല നഗരസഭാധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷനായി. എഎം ആരിഫ് എംപി മൊമെന്റോ വിതരണോദ്ഘാടനം ചെയ്തു.  എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. മാത്യു ടി.തോമസ് എംഎല്‍എ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് സിഎംഡി ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോളി ജോയ് ആലുക്കാസ്, എല്‍സ ജോയ് ആലുക്കാസ്, ആന്റോ ആന്റണി എംപി, എംല്‍എമാരായ മാത്യു ടി.തോമസ്, വീണാ ജോര്‍ജ്, രാജു ഏബ്രഹാം, സജി ചെറിയാന്‍, ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ബിഷപ് തോമസ് സാമുവല്‍, ടൗണ്‍ മസ്ജിദ് ഇമാം കെജെ സലാം, ഡിവൈഎസ്പി ഇ ആര്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രളയബാധിതര്‍ക്കായി 15 കോടി രൂപ മുടക്കി 250 വീടുകളാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 160 ഓളം കുടുംബങ്ങള്‍ പുതിയ ഭവനത്തില്‍ താമസം തുടങ്ങി. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 60 കുടുംബങ്ങളുടെ സംഗമം തൃശൂരില്‍ നടന്നിരുന്നു. ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം, പ്രകൃതി സംരക്ഷണം, ഭിന്ന ശേഷി സംരക്ഷണ പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ മേഖലകളില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top