Business

മൊണ്ടാന എസ്‌റ്റേറ്റില്‍ റോഡ് നിര്‍മ്മാണം ഡ്യൂറാലെ സോയില്‍ സ്‌റ്റെബിലൈസര്‍ ടെക്‌നോളജിയില്‍

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഷിപ്പായി വികസിച്ചു വരുന്ന കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റില്‍ റോഡ് നിര്‍മ്മാണം ഇനി ഡ്യൂറാലെ സോയില്‍ സ്‌റ്റെബിലൈസര്‍ ടെക്‌നോളജിയില്‍ നടത്തും. കേരളത്തില്‍ ആദ്യമായാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണം നടത്തുന്നത്.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂറാലെ റോഡ്‌സ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. മണ്ണില്‍ തന്നെ നേരിട്ട് റോഡ് നിര്‍മ്മിക്കാമെന്നതാണ് ഡ്യൂറാലെ റോഡുകളുടെ പ്രത്യേകത.

തീര്‍ത്തും പരിസ്ഥിതി സൗഹൃദ രാസവസ്തുവാണ് ഡ്യൂറാലെ സോയില്‍ സ്‌റ്റെബിലൈസര്‍. ഈ സാങ്കേതിക വിദ്യയിലൂടെ റോഡ് നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണ ചിലവ് 75% വരെ കുറയ്ക്കാന്‍ കഴിയും. ഡ്യൂറാലെ റോഡിന് 15 വര്‍ഷത്തേക്കുള്ള ഗ്യാരന്റി നല്‍കുന്നുണ്ട്. കൂടാതെ കുറ്റിക്കാട്ടൂരില്‍ സമുദ്ര നിരപ്പില്‍ നിന്ന് 800 അടി ഉയരത്തില്‍ മനോഹരമായ കുന്നിന്‍ മുകളിലാണ് 10 ഏക്കറോളം വിസൃതിയില്‍ മൊണ്ടാന എസ്‌റ്റേറ്റ് ടൗണ്‍ഷിപ്പ് അണിഞ്ഞൊരുങ്ങുന്നത്.

മൊണ്ടാന എസ്‌റ്റേറ്റിലെ മലബാര്‍ ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നാണ്‌ സിഗ്നേച്ചര്‍ ബംഗ്ലാവുകള്‍, വില്ലമെന്റസ്, സ്പാ റിസോര്‍ട്ട്, ഓര്‍ഗാനിക് ഫാര്‍മിംഗ്, ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രമുഖവും ആകര്‍ഷകവുമായ ടൗണ്‍ഷിപ്പായി മൊണ്ടാന മാറും. സ്‌കൂള്‍, മാളുകള്‍, കൃഷിയിടങ്ങള്‍, സ്വിമ്മിങ് പൂളുകള്‍, കളി സ്ഥലങ്ങള്‍, ജിംനേഷ്യം, ഫിറ്റ്‌നെസ് സ്റ്റേഷന്‍ തിയറ്ററുകള്‍, വിവിധ രീതിയിലുള്ള ഉദ്യാനങ്ങള്‍. ബാങ്കിംഗ് സൗകര്യങ്ങള്‍ ഫുഡ് കോര്‍ട്ടുകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങി നൂറിലേറെ ആധുനിക സൗകര്യങ്ങള്‍ മൊണ്ടാന എസ്റ്റേറ്റ് ഷിപ്പില്‍ ഒരുക്കുന്നുണ്ട്.

കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡെവലപ്പേഴ്‌സ് സിഇഒ അനില്‍ കുമാര്‍ ഗോപാലന്‍, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എംപി അഹമ്മദ്, ഡ്യൂറാലെ റോഡ്‌സ് ഇന്റര്‍നാഷണല്‍ കമ്പനി ഡയറക്ടര്‍ ടെലിഫോര്‍ഡ് ജോണ്‍, ഡ്യൂറാലെ റോഡ്‌സ് ഇന്റര്‍നാഷണല്‍ കമ്പനി ഡയറക്ടര്‍ ഡെയ്ന്‍ എഡ്വേര്‍ഡ് ക്യാമ്പല്‍, മലബാര്‍ ഡെവലപ്പേഴ്‌സ് പ്രോജക്ട് ഹെഡ് സജിത് ബാക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top