ചെന്നൈ: വിജയ്യെ ചെന്നൈയിലെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. പനയൂരിലെ വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യുന്നത്. രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ആദായ നികുതി വകുപ്പിന്റെ വാഹനത്തിലാണ് വിജയ്യെ കൊണ്ട് വന്നത്. വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. എജിഎസിന്റെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തു