നാഗ്പൂര്‍: പട്ടാപ്പകല്‍ കോളജ് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഗുരുതരമായി പൊളളലേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര വിദര്‍ഭ ഹിഗന്ഘട്ട് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രതിയെ പിടികൂടിയതായും കൊലപാതകശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
നടുറോഡില്‍ കോളജിന് മുമ്പില്‍ വച്ചാണ് അധ്യാപികയായ അന്‍കിതയ്ക്ക് നേരെ വധശ്രമം നടന്നത്. സംഭവത്തില്‍ ബികേഷ് നഗ്രല എന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നഗ്രല വിവാഹിതനാണ്. അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ നഗ്രല ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അന്‍കിതയുടെ നില ഗുരുതരമാണെന്ന് ഓറഞ്ച് സിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: