ന്യൂഡല്‍ഹി: കൊറോണ ക്യാമ്പുകള്‍ക്കെതിരെ പരാതിയുമായി ചൈനയില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍നിന്ന് വന്നവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നത്. വുഹാനില്‍നിന്ന് എത്തിയവര്‍ക്ക് പനിയുടെ ലക്ഷണം ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൊറോണ വൈറസ് പടരുന്ന ചൈനയിലെ വിവിധയിടങ്ങളില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവരെ സൈനിക കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ല; കൊറോണ ക്യാമ്പുകള്‍ക്കെതിരെ മലയാളി വിദ്യാര്‍ത്ഥികള്‍
By
February 3, 2020 4:33 pm