ഗുവാഹത്തി:അസമിലെ നദിയിൽ തീപിടുത്തം. ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുർഹി ഡിഹിങ് നദിയിൽ തീപിടിച്ചു.
രണ്ടു ദിവസമായി തീ തുടരുകയാണ്.സെൻട്രൽ ടാങ്ക് പമ്പിൽ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയിൽ ഇന്ത്യ അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാൻ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതർ അറിയിച്ചു. അസംസ്കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടർന്ന് ആളുകൾ തീ കത്തിച്ചിരിക്കാമെന്ന് അവർ ആരോപിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: