ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി നയന്‍താര. രജനിയുടെ 168-ാം ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്ച്ചേഴ്സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കീര്‍ത്തി സുരേഷ് രജനിയുടെ മകളായി എത്തുമെന്ന് നേരത്തെ സണ്‍ പിക്ചേഴ്സ് അറിയിച്ചിരുന്നു.പ്രകാശ് രാജ്, കുശ്ബു, സൂരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്നാണ് വിവരം. ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തിയേക്കും.