Latest News

ഒരു വശത്ത് പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിയായ ഒരാള്‍ക്ക് പദ്മശ്രീ നല്‍കി ആദരിക്കുന്നു: സ്വര ഭാസ്‌കര്‍

ഇന്‍ഡോര്‍: സംഗീതജ്ഞന്‍ അദ്‌നാന്‍ സാമിക്ക് പദ്മശ്രീ നല്‍കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു വശത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിയായ ഒരാള്‍ക്ക് പദ്മശ്രീ നല്‍കി ആദരിക്കുകയാണെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. മധ്യപ്രദേശില്‍ നടന്ന ‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ദ കണ്‍ട്രി’ എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടി. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് നടി പറഞ്ഞു. അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതും ഇപ്പോള്‍ അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള സമ്പ്രദായം ഇന്ത്യയില്‍ നിലവിലുള്ളത് കൊണ്ടാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. എന്തു കൊണ്ടാണ് യഥാര്‍ത്ഥ പ്രശ്‌നക്കാരെ സര്‍ക്കാരിന് കാണാന്‍ കഴിയാത്തതെന്നും ബിജെപിക്കും സര്‍ക്കാരിനും പാകിസ്ഥാനോട് പ്രണയമാണെന്നും സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top