കൊറോണവൈറസ് ബാധിതരെ ശുശ്രൂഷിക്കാന്‍ സമയം തികയാത്തതിനാല്‍ മുടി മുറിച്ച് കളഞ്ഞ് വുഹാനിലെ നഴ്സുമാര്‍. വുഹാന്‍ യൂണിയന് മെഡിക്കല്‍ കോളേജിലെ 31 വനിതാ നഴ്സുമാര്‍ തങ്ങളുടെ മുടി മുറിച്ചു കളഞ്ഞതായി ചൈനീസ് മാധ്യമമായ സിന്‍ച്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലമുടി പരിപാലിക്കുന്നതിനുള്ള സമയം പോലും നഷ്ടപ്പെടരുതെന്നാണ് ഇവര്‍ കരുതുന്നത്. ഇതോടെ ജോലി ചെയ്യാന്‍ അത്രകൂടി സമയം ലഭിക്കുമല്ലോ എന്നാണ് ഇവര്‍ പറയുന്നത്. മുടിയുടെ നീളം കുറഞ്ഞിരിക്കുന്നത് വൈറസ് ബാധയുടെ സാധ്യതയും വിയര്‍പ്പും ബാക്ടീരിയയും ഉല്പാദിപ്പിക്കുന്നതും കുറയ്ക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
‘സുരക്ഷ ഉറപ്പ് വരുത്താനും ഞങ്ങളുടെ രോഗികളെ ശുശ്രൂഷിക്കാനും എളുപ്പമാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ മുടി മുറിച്ചു. എല്ലാ ദിവസവും കുളിക്കാനും മുടി വൃത്തിയാക്കാനും ഞങ്ങള്‍ക്ക് സമയം കിട്ടാറില്ല.’ വനിതാ നഴ്സുമാരിലൊരാള്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ 1000 മെഡിക്കല്‍ ജീവനക്കാരും 700 കിടക്കകളും സജ്ജമാണെന്നും അവര്‍ പറയുന്നു.