തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കു ദിവസങ്ങള്‍ക്കു മുമ്പ് പരാതി നല്‍കിയിരുന്നു. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കടവിലുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു പരാതിയില്‍ പറയുന്നത്.
പ്രസ്ക്ലബ് ഗുണ്ടായിസം; ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
By
January 30, 2020 3:50 pm