കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തുടങ്ങും. 35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും. ഇന്ന് ഒന്നാം സാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കും. മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന് കോടതിക്ക് കൈമാറിയത്. എട്ടാം പ്രതി നടന് ദിലീപ് അടക്കം പത്ത് പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന്
By
January 30, 2020 8:28 am