തൃശ്ശൂര്‍: കുന്നത്തങ്ങാടിയില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. നാലാംകല്ല് പള്ളിപ്പാട്ട് വീട്ടില്‍ അജിത് കുമാറാണ്(40)മരിച്ചത്. മകള്‍ അശ്വതി(16) പരിക്കുകളോടെ ഒളരി മദര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കാഞ്ഞാണി ഭാഗത്തേക്ക് പോയിരുന്ന കാര്‍ അജിത് കുമാര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിന് എതിര് വശത്തെ മണ്പാത്രക്കടയിലും, പാര്‍ക്ക് ചെയ്ത ബൈക്കിലും ഇടിച്ച ശേഷം തിരികെ ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.