ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളിയ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി മുകേഷ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് പ്രതി ഹര്‍ജിയില്‍ പറയുന്നത്.
ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.