Breaking News

ഗവര്‍ണറെ തിരിച്ചുവിളിക്കണം; മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്നും ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സഭയില്‍ നടക്കുന്നത് നാടകീയ രംഗങ്ങളെന്നും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി ശ്രമിക്കുന്നുവെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം പാസാക്കണം. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎല്‍എമാരെ ബലം പ്രയോഗിച്ച് നീക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ചെന്നിത്തല അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top