ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതികള്‍ ഹര്‍ജിയുമായി ഡല്‍ഹി ഹൈകോടതിയില്‍. നാലു പേരില്‍ മൂന്ന് പ്രതികളാണ് വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് മന്മോഹന്റെ അധ്യക്ഷതയിലെ ബെഞ്ച് രാത്രി ഒമ്പതോടെ വാദം കേള്‍ക്കല്‍ ആരംഭിച്ചു.