തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഗവര്‍ണറുടെ പി.ആര്.ഒ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നത്. പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ പകര്‍പ്പ് രാജ്ഭവന് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് രാജ്ഭവന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.