Breaking News

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്; സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ല; പ്രതിപക്ഷത്തിന് താക്കീതുമായി മന്ത്രി എകെ ബാലന്‍

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ പ്രതിപക്ഷത്തിനെതിരെ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍ രംഗത്ത് . കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ‘ എകെ ബാലന്‍ വ്യക്തമാക്കി .

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട . സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്‌ അദ്ദേഹം പാലക്കാട്ട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top