Breaking News

സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യസ്‌ക്കൂളുകളിലടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി. സ്‌ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കണം. വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും ഹൈക്കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top