Latest News

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു

ലക്നോ: അമ്മയ്ക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ച് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ വിശാല്‍ സരോജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതിയെ അയല്‍വാസിയായ ഗ്രാമവാസി സരോജ് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബദോഹിയിലെ സരോജിന്റെ കൃഷിയിടത്തിനു സമീപത്തെ മുറിയില്‍ യുവതിയെ ബന്ദിയാക്കി അഞ്ച് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു.

ബുധനാഴ്ച യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ അമ്മയുടെ രോഗവിവരം അറിയാന്‍ എത്തിയപ്പോഴാണ് യുവതി വീ്ട്ടിലെത്തിയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സരോജ് ബന്ദിയാക്കിയിരുന്ന സ്ഥലത്തുനിന്ന് യുവതിയെ പോലീസ് രക്ഷപ്പെടുത്തി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തുടരന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top