ഇടുക്കി: സിഒഎ 12ാം-മത് ഇടുക്കി ജില്ലാ സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് ദാസ്, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പിഎസ് സിബി, സിഒഎ ജില്ലാ സെക്രട്ടറി സിറിയക് ജെ കൊട്ടാരം എന്നിവര്‍ ജില്ലാ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റിന് ഡാനിയേല്‍ സ്വാഗത പ്രസംഗം നടത്തി. സിഒഎ ജില്ലാ പ്രസിഡന്റ് സിനോജ് കെ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മേഖല സെക്രട്ടറി റോബിന് ജോസഫ് അനുശോചനം രേഖപ്പെടുത്തി.
പ്രതിനിധി സമ്മേളനത്തില്‍ സിഒഎ ജില്ലാ സെക്രട്ടറി സിറിയക് ജെ കൊട്ടാരം ജില്ലാ റിപ്പോര്‍ട്ടും, സിഒഎ ജില്ലാ ട്രഷറര്‍ ഷാജി സി ജോസഫ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ ജില്ലാ കമ്മിറ്റി അംഗം ജോസ് തോമസ് ഓഡിറ്റ് റിപ്പോര്‍ട്ടും, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് ദാസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പിഎസ് സിബി മറുപടി പ്രസംഗം നടത്തി.