Business

തണുപ്പിനൊപ്പം ചൂട് വെള്ളവും; പുതിയ എസിയുമായി ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്‍ട്ടണ്‍ റെഫ്രിജറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മുറിശീതീകരിക്കുന്നതിന് പുറമെ ചൂടുവെള്ളവും ലഭ്യമാക്കുന്ന പേറ്റന്റ്‌ചെയ്ത എയര്‍ കണ്ടീഷനര്‍ വികസിപ്പിച്ചു. 1984 ല്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ചില്‍ട്ടണ്‍ കസ്റ്റമറുടെ ആവശ്യം മുന്‍നിര്‍ത്തി സ്‌പെഷലൈസ് ചെയ്ത റെഫ്രിജറേഷന്‍ ഉപകരണമാണ് ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നത്.

ഐഐടി ചെന്നൈയില്‍ പരീക്ഷിച്ച ചില്‍ട്ടണ്‍ഡിസൈന്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷനര്‍ 30% വൈദ്യുതി ലാഭം നല്‍കും. ഈ എസി ഉപയോഗിക്കുമ്പോള്‍ ചൂട് വെള്ളം കൂടി ലഭിക്കുന്നത് കൊണ്ട് കൂടുതല്‍ വൈദ്യുതി ലാഭിക്കാനാകും. വെറും 25മിനിറ്റു കൊണ്ട് 50 ലിറ്റര്‍ ചൂട് വെള്ളം 40 ഡിഗ്രി വരെ ചില്‍ട്ടണ്‍ ഡിസൈന്‍ എസി 1.5ടണ്‍ വരെ ലഭിക്കും. തുടര്‍ച്ചയായി എസി പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളത്തിന്റെ ചൂട് 70 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. കൂടാതെ സോളാര്‍ പാനല്‍ ഉപയോഗിക്കുകയാണെങ്കില്‍ പാനലുകളുടെ എണ്ണം പകുതി മതിയാകും. എസി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട് വെള്ളം ചൂടാകാനായി ഉപയോഗിക്കുന്നത് കൊണ്ട് ആഗോളതാപനത്തിന് പരിഹാരവുമാണ്.

സിആര്‍പിഎല്‍ ഡിസൈന്‍ ചെയ്ത് വിപണിയില്‍ ഇറക്കിയ ചില്ലര്‍ കഴിഞ്ഞ 33 വര്‍ഷമായി എച്ചഎംടിക്ക് സപ്ലൈ ചെയ്ത് വരികയാണ്. പ്ലാസ്റ്റിക് , കടല്‍വെള്ളം ശീതീകരിക്കല്‍, വാട്ടര്‍@0ഡിഗ്രി സെല്‍ഷ്യസ്, ആസിഡ് കൂളിംഗ് തുടങ്ങിയ 40 വ്യത്യസ്ത ഇന്‍ഡസ്ട്രികള്‍ക്കായി ചില്‍ട്ടണ്‍ ചില്ലര്‍ നിര്‍മ്മിക്കുന്ന. കഴിഞ്ഞ 20 വര്‍ഷക്കാലമായി ജപ്പാനീസ് കമ്പനിക്ക് ബ്ലഡ് ബാഗ് റെഫ്രിജറേറ്റര്‍ നിര്‍മ്മിച്ച് നല്‍കുന്ന സിആര്‍പിഎല്‍ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് ഫ്രീസറും നിര്‍മ്മിക്കുന്നു. രണ്ടാമത്തെ ഫാക്ടറി കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

6 പേറ്റന്റുകള്‍ സ്വന്തമായുള്ള കമ്പനിയുടെ സഹോദരസ്ഥാപനമായ റെഫ്രിജറേഷന്‍ ഇന്‍ഡസ്ട്രീസ് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റെഫ്രിജറേഷന്‍ സ്‌പെയര്‍ഡീലറാണ്.ടെകുംസെ കംപ്രസര്‍, ഫ്‌ളോറോണ്‍ റെഫ്രിജറേഷന്‍ ഗ്യാസ് എന്നിവയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നതിന് പുറമെ സ്വന്തം ബ്രാന്‍ഡായ സൂപ്പര്‍ചില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷനറും ചില്‍ട്ടണ്‍ മാര്‍ക്കറ്റ് ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top