Kerala

സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തരുത്: ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തു​ന്ന​തും അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും സം​ബ​ന്ധി​ച്ച്‌ നി​ല​വി​ലു​ള​ള വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. നി​യ​മ​പ്ര​കാ​ര​മു​ള​ള വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഒ​രു വ​നി​ത ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളും മൊ​ഴി​യും സ്വീ​ക​രി​ക്കു​ന്ന​തി​ന് ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മ സം​ഹി​ത പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള​ള വ്യ​വ​സ്ഥ​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 326(എ), 326(​ബി), 354, 354(എ), 354(​ബി), 354(സി), 354(​ഡി), 375, 376, 376(എ), 376(​ബി), 376(സി), 376(​ഡി), 376(ഇ), 509 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള​ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ സ്ത്രീ ​അ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​പ​ക്ഷം ഒ​രു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​റോ വ​നി​താ ഓ​ഫീ​സ​റോ ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. 

കു​റ്റ​കൃ​ത്യ​ത്തി​ന് വി​ധേ​യ​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് നി​യ​മ​സം​ര​ക്ഷ​ണ​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യോ വ​നി​താ സം​ഘ​ട​ന​ക​ളു​ടേ​യോ ര​ണ്ടു​കൂ​ട്ട​രു​ടേ​യു​മോ സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണം. കു​റ്റ​കൃ​ത്യ​ത്തി​ന് വി​ധേ​യ​യാ​കു​ന്ന സ്ത്രീ ​താ​ല്‍​ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യി വൈ​ക​ല്യം നേ​രി​ടു​ന്ന​വ​രാ​ണെ​ങ്കി​ല്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് കു​റ്റ​കൃ​ത്യ​ത്തി​ന് വി​ധേ​യ​യാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ വ​ച്ചോ അ​വ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തു​വ​ച്ചോ ആ​യി​രി​ക്ക​ണം. 

ഒ​രു സ്പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​റു​ടേ​യോ ഇ​ന്‍റ​ര്‍​പ്ര​ട്ട​റു​ടേ​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടേ​യോ സാ​ന്നി​ധ്യ​ത്തി​ല്‍ വേ​ണം വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ഈ ​വി​വ​ര​ശേ​ഖ​ര​ണം ക​ഴി​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തേ​ണ്ട​താ​ണ്. ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മ സം​ഹി​ത 161(3) വ​കു​പ്പു പ്ര​കാ​ര​മു​ള​ള മൊ​ഴി ഓ​ഡി​യോ വീ​ഡി​യോ സ​ങ്കേ​ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ റി​ക്കാ​ര്‍​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. വ​നി​ത​ക​ള്‍ ന​ല്‍​കു​ന്ന മൊ​ഴി​ക​ള്‍ ഒ​പ്പി​ട്ടു​വാ​ങ്ങേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല.

ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മ സം​ഹി​ത​യി​ലെ 161(1) വ​കു​പ്പി​ന്‍റെ പ്രോ​വി​സോ പ്ര​കാ​രം ഒ​രു സ്ത്രീ​യേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്താ​ന്‍ പാ​ടി​ല്ല. മാ​ത്ര​മ​ല്ല അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ചാ​യി​രി​ക്കു​ക​യും വേ​ണം. കേ​സ​ന്വേ​ഷ​ണ​വും ചോ​ദ്യം ചെ​യ്യ​ലും ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്തി​ക​ളു​ടെ നി​യ​മ​പ​ര​വും മാ​നു​ഷി​ക​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ക്രി​മി​ന​ല്‍ ന​ട​പ​ടി നി​യ​മ സം​ഹി​ത​യി​ലെ ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top