Ernakulam

സെന്റ് പോള്‍സ് ആയൂര്‍വേദ 100 വര്‍ഷത്തിന്റെ നിറവില്‍; പുതിയ ആയൂര്‍വേദ ഔഷധ നിര്‍മ്മാണശാലയുടെ ഉദ്ഘാടനവും കൂദാശയും നടത്തി

കൊച്ചി: ആസ്തമ, അലര്‍ജി ചികിത്സാരംഗത്ത് വന്‍ വിജയം കൈവരിച്ച് പാരമ്പര്യ ചികിത്സയുടെ പ്രത്യേക ആയൂര്‍വേദ പരിരക്ഷ നല്‍കി പനിച്ചയം സെന്റ് പോള്‍സ് ആയൂര്‍വേദ ഔഷധനിര്‍മാണശാല പ്രവര്‍ത്തന മികവിന്റെ 100 വര്‍ഷം പിന്നിട്ടു. ചികിത്സാ ഗവേഷണം, കേന്ദ്രകാര്യാലയം, ഔഷധ നിര്‍മ്മാണം എന്നിവ സന്നിവേശിപ്പിച്ച പുതിയ ആയൂര്‍വേദ ഔഷധ നിര്‍മ്മാണശാല നാടിന് സമര്‍പ്പിച്ചു. ഔഷധ നിര്‍മ്മാണശാലയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

ഔഷധ നിര്‍മ്മാണശാലയുടെ കൂദാശ അഭിവന്ദ്യ സഖറിയാ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെയും അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെയും വൈദിക ശ്രേഷ്ഠരുടെയും പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തി. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. അഭിവന്ദ്യ സഖറിയ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് പോള്‍സ് ആയൂര്‍വേദ നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം മുന്‍ നിയമസഭ സ്പീക്കര്‍ പിപി തങ്കച്ചന്‍ നടത്തി. ബെന്നി ബെഹനാന്‍ എംപി ഔഷധ നിര്‍മ്മാണ വിഭാഗം ഉദ്ഘാടനം ചെയ്തു. ഓട്ടോമാറ്റിക് ഫില്ലിംഗ് ആന്റ് ക്യാപ് സീലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.

അധ്യാപകന്‍ പാമ്പലാമാലി ചന്ദ്രശേഖരന്‍, അധ്യാപിക മേഴ്‌സി മത്തായി എന്നിവര്‍ ഗുരുപ്രണാമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോളി കുര്യാക്കോസ് ആദരിക്കല്‍ നടത്തി. മുന്‍ എംഎല്‍എ സാജു പോള്‍ പ്രോസസ്സിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബേസില്‍ പോള്‍ ഫെര്‍മെന്റേഷന്‍ റൂം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സലീം ആദരിക്കല്‍ നടത്തി. ടെല്‍ക് ചെയര്‍മാന്‍ എന്‍സി മോഹനന്‍ ഡ്രൈയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെകെ അഷറഫ് ഗ്രൈന്റര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പര്‍ എഎന്‍ രാധാകൃഷ്ണന്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, സീമ ജി നായര്‍, സൂര്യ ടിവി ഗുലുമാല്‍ പ്രോഗ്രാം അവതാരകന്‍ അനൂപ് പന്തളം എന്നിവര്‍ മുഖ്യാതിഥികളായി. ജയ്ഹിന്ദ് ടിവി മുന്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ജിസിഡിഎ റിട്ട. അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ടിഡി സുദര്‍ശനന്‍ എന്നിവര്‍ സ്‌നേഹാദരം അര്‍പ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍, നങ്ങേലില്‍ ആയൂര്‍വേദ ഹോസ്പിറ്റല്‍ എംഡി ഡോ. വിജയന്‍ നങ്ങേലില്‍, നങ്ങേലില്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് എംഡി, ബിഎഎംഎസ് ഡോ. അഞ്ചയ് കണ്ണന്‍, ഹരിദേവ് ഫോര്‍മുലേഷന്‍സ് രഘു, കവളങ്ങാട് സീനായ് മോര്‍ യൂഹാനാന്‍ മാംദോനപള്ളി ഫാ. എല്‍ദോസ് പുല്‍പ്പറമ്പില്‍. വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി എംഎ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് എംകെ വേണു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കെപി വര്‍ഗീസ്, തിരുവനന്തപുരം ഡിസിസി മെമ്പര്‍ എ സതീഷ് എന്നിവര്‍ മൊമെന്റോ വിതരണം ചെയ്തു.

അശമന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബറോണ്‍ ചര്‍ച്ച് വികാരി ഫാ സാജു ജോര്‍ജ് കുരിക്കപ്പിള്ളില്‍, നെടുങ്ങപ്ര സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് തച്ചില്‍, നെടുങ്ങപ്ര സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.സില്‍വസ്റ്റര്‍, റൂറല്‍ കോപ്പറേറ്റീവ്‌സ് ബാങ്ക് പ്രസിഡന്റ് ഒ.ദേവസ്സി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഒ പൗലോസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം മെമ്പര്‍ ഹണി ബേബി, കോട്ടപ്പടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയ് എബ്രഹാം, മുന്‍ വൈസ് പ്രസിഡന്റ് കെ.വി പരീക്കുട്ടി, അശമന്നൂര്‍ പഞ്ചായത്ത് മെമ്പര്‍ എന്‍.പി ശിവന്‍, അശമന്നൂര്‍ വാര്‍ഡ് മെമ്പര്‍ പി.ഒ ജെയിംസ്, പയ്യാല്‍ വാര്‍ഡ് മെമ്പര്‍ ലളിതാകുമാരി, നൂലേലി വാര്‍ഡ് മെമ്പര്‍ സജീഷ്, അശമന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സി.എ നിസാര്‍, ബിജെപി ജില്ലാ മെമ്പര്‍ ഒ.സി അശോകന്‍, പെരുമ്പാവൂര്‍ എന്‍എസ്എസ് താലൂക്ക് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, പനിച്ചയം എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് പ്രമോദ് ബി, അശമന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ സലാം ടി.ബി, അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സുരേഷ് ടി.എന്‍, കേരള വിശ്വകര്‍മ്മ സഭ കെ.എന്‍ ബാബു, കെപിഎംഎസ് പനിച്ചയം ശാഖാ പ്രസിഡന്റ് ടി.എ ശശി, സെന്റ് പോള്‍സ് കുടുംബം, അഡ്വ.എംഎന്‍ വാസു, കുറ്റ്യാടി സെന്റ് പോള്‍സ് ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതുഗംഗ എന്നിവര്‍ ആശംസ അറിയിച്ചു.

മുന്‍ വാര്‍ഡ് മെമ്പര്‍മാരായ കുര്യാക്കോസ്, ചന്ദ്രമ്മ ജയന്‍, ശോഭനബാലകൃഷ്ണന്‍, സന്ധ്യ സജീവന്‍, അകന്നാട് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ ജോസ് മരുന്നിനാല്‍, യല്‍ദോ മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ എ.ജെ യോയാക്കി, പനിച്ചയം സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജി എല്‍ദോ, മെഡിക്കല്‍ ഓഫീസര്‍മാരായ മിനു ജോര്‍ജ്, നിമിത കെ, ആശ.ബി, ശാന്തി ടി.എസ്, ചിഞ്ചു പോള്‍, നിത്യ തോമസ്, വിസ്മയ ടി.ടി, അശ്വതി വി.എന്‍, മഞ്ജു വര്‍ഗീസ്, കാവ്യ രവീന്ദ്രന്‍, മീര ആര്‍, അനു ചാക്കോ, ആനി മരിയ ജോസഫ്, സോനു മറിയം രാജന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ നീമ പോള്‍ എന്നിവര്‍ സ്‌നേഹ സാന്നിധ്യം അറിയിച്ചു.

  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top