നിര്‍ഭയക്കേസില്‍ പ്രതി പവന് ഗുപ്തയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. രണ്ടരയ്ക്ക് കോടതി വിധി പറയും. നീതിപൂര്‍വ്വം വിചാരണ നടന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. നടന്നത് മാധ്യമവിചാരണയാണെന്നും അഭിഭാഷകന് എപി സിങ് സുപ്രീംകോടതിയില്‍. പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കത്തില്‍ വിധി കല്പ്പിച്ചു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 16 വയസായിരുന്നു പ്രായം. ജനനരേഖ ഡല്‍ഹി പോലീസ് മറച്ചുവെച്ചെന്നും വാദിച്ചു.
നിര്‍ഭയക്കേസ്: പ്രതി പവന് ഗുപ്തയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
By
January 20, 2020 2:05 pm