Entertainment

20 മിനിറ്റ് മാത്രമുളള വേഷത്തിന് നയന്‍സ് വാങ്ങിയത് 5 കോടിയോ? അമ്പരന്ന് ആരാധകര്‍

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍സിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായി മാറി. നയന്‍സിന് കൈനിറയെ ചിത്രങ്ങളെത്തുമ്പോള്‍ നയന്‍സ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന. ദര്‍ബാറില്‍ കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top