Breaking News

പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ, സംവാദത്തിന് തയ്യാര്‍

ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് നിയമം. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. പൗരത്വനിയമത്തിന്മേലുള്ള സംശയനിവാരണത്തിനും സംവാദത്തിനും ബിജെപി തയ്യാറാണ്.  രാഹുല്‍ ഗാന്ധിക്ക് സമയവും സ്ഥലവും തീരുമാനിക്കാം. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി സംവാദത്തിന് തയ്യാറാണ്. പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന എല്ല പോലീസ് അതിക്രമങ്ങളുടെയും ഉത്തരവാദിത്തം രാഹുലിനാണ്. പ്രതിപക്ഷ നേതാക്കള്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി വോട്ട ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top