Breaking News

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. 341 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് 49.1 ഓവറില്‍ 304 റണ്‍സിന് പുറത്താകുകയായിരുന്നു. ബൗളിങ്ങില്‍ പേസര്‍ മുഹമ്മദ് ഷമി 3 വിക്കറ്റുകള്‍ നേടി. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സാണ് നേടിയത്. പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം (1-1).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top