Breaking News

വിചാരണയ്ക്ക് സ്‌റ്റേ ഇല്ല; ദിലീപിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്‌റ്റേ ചെയ്യമെന്നാവശ്യപ്പെട്ട്‌ കേസിലെ പ്രതി ദിലീപ്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന്‌ കോടതി വ്യക്‌തമാക്കി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top