Kerala

മഹിളാലയം ചേച്ചി എസ്. സരസ്വതിയമ്മ അന്തരിച്ചു

 

തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന എസ്. സരസ്വതിയമ്മ (87) അന്തരിച്ചു. ബേക്കറി ജംക്ഷന്‍ പ്രിയദര്‍ശിനിയില്‍ കെ.യശോധരന്റെ ഭാര്യയായ സരസ്വതിയമ്മ ആകാശവാണിയില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം പിന്നീട്.

1965ല്‍ ആകാശവാണിയില്‍ വനിതാവിഭാഗം പരിപാടിയുടെ നിര്‍മാതാവായാണ് ജോലിയില്‍ പ്രവേശിച്ചത്. സാഹിത്യകൃതികളും നാടകങ്ങളും പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം ചേര്‍ത്തുള്ള പരിപാടി ഏറെക്കാലം പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായിരുന്നു. ‘മഹിളാലയം ചേച്ചി’എന്നാണ് സരസ്വതിയമ്മ പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top