Latest News

പൈപ്പ് ലൈനില്‍ കുടുങ്ങിയ ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി; വീഡിയോ

ഒഡീഷ: പൈപ്പ് ലൈനില്‍ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി. ഒഡീഷയിലെ ധേന്‍കനാല്‍ ജില്ലയിലാണ് സംഭവം. ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകള്‍. വെള്ളമില്ലാത്തപ്പോള്‍ പൈപ്പില്‍ കയറിയ പാമ്പുകള്‍ വെള്ളം ഒഴുക്കിവിട്ടതോടെ കുടുങ്ങിപ്പോകുകയായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആറ് പെരുമ്പാമ്പിനെയും അടുത്തുള്ള കാട്ടിലേക്ക് വിട്ടയച്ചു. രക്ഷപ്പെടുത്തിയ പാമ്പുകളില്‍ 18 അടി നീളമുള്ള പെരുമ്പാമ്പ് ഉണ്ടായിരുന്നതായി നന്ദ ട്വീറ്റില്‍ കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top