Breaking News

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഉത്തര്‍പ്രദേശ്: പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായി പെട്ടെന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 

പ്രഥമ ശുശ്രൂഷ നല്‍കി ഡോക്ടര്‍ വിട്ടയച്ച പെണ്‍കുട്ടിയുടെ പിതാവ്പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവെയാണ് ഡോ. പ്രശാന്ത് ഉപാധ്യായയ്ക്ക് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിക്കേണ്ടി വന്നത്. കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

അദ്ദേഹത്തിന് തിങ്കളാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top