പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ഇന്ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പന്തളം സ്രാമ്പ്രിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്. പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മരാജയുടെ പ്രതിനിധിയായി ഉത്രംനാള്‍ പ്രദീപ് കുമാര്‍ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്നത്.
മകരവിളക്കിനൊരുങ്ങി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന്
By
January 13, 2020 9:43 am