റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ കമ്പനി ഹീറോ സ്പോണ്സര് ചെയ്യുന്ന റൈഡറായ പോളോ കോണ്‍ക്ലേവ്സ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കില്‍ വെച്ചായിരുന്നു അപകടം.
ബൈക്കില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ചു വീണ പോളോ കോണ്‍ക്ലേവ്സിന്റെ ബോധം മറയുകയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.