താന്‍ പ്രണയത്തിലായെന്ന് വെളിപ്പെടുത്തി നടി നൂറിന് ഷെരീഫ്. കോര്‍ത്തു പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രത്തിനോടെപ്പം’എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ എന്നാണ് കുറിച്ചിരിക്കുന്നത്.
എന്നാല്‍ പ്രണയിക്കുന്നയാളുടെ പേരോ മറ്റുവിവരങ്ങളോ താരം പുറത്ത് വിട്ടിട്ടില്ല. ഉടനെ തന്നെ അതും ആരാധകരുമായി പങ്കുവെക്കുമെന്നാണ് കരുതുന്നത്. അതേസമയം, വിവാഹത്തെ കുറിച്ചാണോ നൂറിന് എഴുതിയിരിക്കുന്നതെന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.