കൊച്ചി: ലൂസിഫറിലെ ഐറ്റം ഡാന്‍സ് സോംഗ് ‘റഫ്ത്താര’യ്ക്ക് ചുവടുവച്ച് സാനിയ ഇയ്യപ്പനും നൂറിന് ഷരീഫും. കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ഇരുവരുടെയും ഡാന്‍സ്. താരങ്ങളുടെ ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ഇരുവരും അടിപൊളി’ എന്നാണ് ആരാധകരുടെ കമന്റുകള്‍.
കൊച്ചി മേയര്‍ സൗമിനി ജെയിന്, രമ്യ ഹരിദാസ്, ഹൈബി ഈഡന് എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യയിലായിരുന്നു ആരാധക മനം കവര്‍ന്ന് ഇരുവരുടെയും പെര്‍ഫോര്‍മന്‍സ്.