Uncategorized

കൂടത്തായി കേസ് സീരിയലും-സിനിമയും ആക്കരുതെന്ന് ഹർജി;എതിർപ്പ് പൊന്നാമറ്റത്ത് നിന്ന്

കൊച്ചി: രാജ്യത്തെ തന്നെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സീരിയലും സിനിമയുമാക്കാനുള്ള നീക്കത്തിനെതിരെ ഹർജി. പൊന്നാമറ്റം തറവാട്ടിലെ രഞ്ജിയാണ് താമരശേരി കോടതിയിൽ ഹർജി നൽകിയത്. സംഭവം സിനിമയാക്കുമെന്ന് നേരത്തെ ആന്‍റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ കൂടത്തായി എന്ന പേരിൽ ഫ്ളവേഴ്സ് ചാനൽ സീരിയൽ അൗൺസ് ചെയ്യുകയും ചെയ്തു. സീരിയൽ അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെയാണ് സീരിയലിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. സീരിയലിന്‍റെ പ്രമോ ട്രെയിലർ വളരെ വേഗം കേരളത്തിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് രഞ്ജി കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനവും നടന്നിരുന്നു. ഇതെല്ലാം സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നുകാണിച്ചാണ് ജോളിയുടെയും റോയ് തോമസിന്‍റെയും രണ്ട് മക്കളും റോയ് തോമസിന്റെ സഹോദരി റെഞ്ചിയും കോടതിയെ സമീപിച്ചത്. സംപ്രേക്ഷണവും നി‍ര്‍മ്മാണവും തടയണമെന്നാണ് ഇവരുടെ ആവശ്യം.

 

ഹർജിയിൽ ആന്‍റണി പെരുമ്പാവൂരും ശ്രീകണ്ഠന്‍ നായരും 13ന് കോടതിയില്‍ ഹാജരാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top