നമിത പ്രമോദ് കേന്ദ്രകഥാപാത്രമായെത്തുന്ന അല്‍മല്ലു റിലീസിന് തയ്യാറെടുക്കുകയാണ്. പ്രവാസിയായ ഒരു പെണ്‍കുട്ടി നേടിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചില ആരാധകരുടെ സ്നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നമിത.
‘ചില സമയത്ത് ചിലരുടെ ആരാധനയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര് വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെയ്ക്കാന്‍ നോക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതില്‍ അസ്വസ്ഥത തോന്നാറുണ്ട്. നമിത പറഞ്ഞു.’
ജനപ്രിയന്, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന് എന്നിവയ്ക്ക് ശേഷം ബോബന് സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍മല്ലു. മിയ, സിദ്ദിഖ്, മിഥുന് രമേശ്, ധര്മ്മജന് ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx