Breaking News

പല്ലിനിടയിൽ പോപ്കോൺ കുടുങ്ങി; ജീവൻ രക്ഷിക്കാൻ ഹൃദയം തുറന്ന് ശസ്ത്രക്രിയ

ആർത്തിയോടെ ഭക്ഷണം കഴിച്ചു അബദ്ധം പറ്റുന്നവർ ഉണ്ടാകാം. എന്നാൽ ഇത് പല്ലിനിടയിൽ കുടുങ്ങിയ പോപ്കോൺ കാരണം ഒടുക്കം ഹൃദയ ശസ്ത്രക്രിയ വരെ നടത്തേണ്ടി വന്ന ഒരു യുവാവിന്റെ അനുഭവം. ബ്രിട്ടീഷുകാരനായ ആദം മാർട്ടനെന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. കഴിക്കുന്നതിനിയിൽ ഒരു കഷണം മട്ടൺ പോപ്കോൺ പല്ലിൽ കുടുങ്ങിയതോടെയാണ് ആദം ദുരവസ്ഥയിലായത്. പലതരം വസ്തുക്കൾ ഉപയോഗിച്ച് മൂന്നു ദിവസം ശ്രമിച്ചിട്ടും പോപ്കോൺ എടുക്കാനായില്ല. ടൂത്ത്പിക്, പേനയുടെ അടപ്പ്, വയറിന്‍റെ കഷണം, ഇരുമ്പാണി ഇതെല്ലാം എടുത്താണ് പല്ലിൽ മാർട്ടൻ കുത്തിയത്.

ഇതോടെ പല്ലിനിടയിൽ കുടുങ്ങിയ പോപ്കോൺ മോണയിൽ അണുബാധ ഉണ്ടാക്കുകയും അതു ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലാകുകയും ചെയ്തു. ഇതോടെ പനിയും തലവേദനയും ക്ഷീണവും തുടർച്ചയായി. സാധാരണ പനിയാണെന്നായിരുന്നു മാർട്ടിൻ കരുതിയത്. എന്നാൽ എൻഡോകാർഡൈറ്റിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളാണിതെന്ന് പിന്നീട് മനസിലാക്കി. ഹൃദയത്തിന്‍റെ അറകളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമായ എൻഡോകാർഡിയത്തെ ബാധിക്കുന്ന അണുബാധയാണിത്.

കുറച്ചു ദിവസങ്ങൾക്കു ശേഷം, അണുബാധ മൂലം ഹൃദയത്തിനു തകരാർ സംഭവിച്ചതായി സ്കാനിങ്ങിൽ കണ്ടു. പെട്ടെന്നു തന്നെ മാർട്ടിനെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം മാർട്ടിൻ സുഖം പ്രാപിച്ചു.

 

 

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: 

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top