Kerala

പുകവലിക്കാൻ അനുവദിച്ചില്ല; പ്രതി വിലങ്ങുപയോഗിച്ച് പോലീസുകാരന്റെ തലയ്ക്കടിച്ചു

തൃശൂർ: പുകവലിക്കാന്‍ അനുവദിക്കാതിരുന്നതിനാല്‍  പ്രതി കോടതിയ്ക്കുള്ളിൽ വെച്ച്  പോലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു.  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പോലീസുകാരനെ ആക്രമിച്ചത്. തൃശൂർ ഒന്നാം ക്ലാസ്  അഡീഷണൽ സെഷൻസ് കോടതിലാണ് സംഭവം. 

കോടതിയിലെ ശുചിമുറിയില്‍ വെച്ച് പുകവലിക്കാൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പോലീസുകാരന്‍റെ തലക്കടിച്ചത്. പരിക്കേറ്റ എ ആര്‍ ക്യാമ്പ് എഎസ്ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top