Breaking News

ജെഎന്‍യു സംഘര്‍ഷം: അപലപിച്ച് നേതാക്കള്‍, രാജ്യം നിയന്ത്രിക്കുന്ന ഫാസിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും രാജ്യം നിയന്ത്രിക്കുന്ന ഫാസിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ ഭയക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും രാഹുല്‍ ഗാന്ധി. ധീരരായ വിദ്യാര്‍ഥികളുടെ ശബ്ദം ഫാസിസ്റ്റുകള്‍ ഭയക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല അക്രമമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.

അക്രമം തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ പറഞ്ഞു. വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിച്ചതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

1930-കളില്‍ ജര്‍മനിയില്‍ നടന്ന തന്ത്രങ്ങളാണ് 2020-ല്‍ ഇന്ത്യയില്‍ അരങ്ങേറുന്നതെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖംമൂടികള്‍ കാമ്പസില്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് എവിടെയായിരുന്നെന്ന് പി. ചിദംബരം ചോദിച്ചു. എ.ബി.വി.പി.യുടെ ഗുണ്ടകളാണ് ആക്രമണത്തിനുപിന്നിലെന്ന് ജെ.എന്‍.യു.വിലെ പൂര്‍വവിദ്യാര്‍ഥിയും നടിയുമായ സ്വരാ ഭാസ്‌കര്‍ ആരോപിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ രാത്രിയോടെ വിദ്യാര്‍ഥികളെ കാണാന്‍ കാമ്പസിലെത്തി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top